Sunday, October 18, 2009

ഒരു മുത്തശ്ശിക്കഥ

മറ്റെല്ലാ ഗ്രാമങ്ങളെയും പോലെ പ്രകൃതിരമണീയവും നന്മനിറഞ്ഞതുമായ ഞങ്ങളുടെ ഗ്രാമത്തിനും പറയാന്‍ ഒരുപാടു പഴങ്കഥകളും പുതുക്കഥകളുമുണ്ട്.
മുത്തശ്ശിമാര്‍ പറഞ്ഞുള്ള അറിവ് ഇവിടെ പാടങ്ങളില്‍ പണ്ട് നെല്ലല്ല അരിയാണ്‌ വിളഞ്ഞിരുന്നതെന്നാണ്‌.പിന്നെങ്ങനെ അരിവിളയും പാടങ്ങളില്‍ നെല്ലു വിളഞ്ഞു എന്ന സംശയം സ്വാഭാവികമായും ഞങ്ങള്‍ ഇളമുറക്കാര്‍ക്കുണ്ടായി.അതിനു മുത്തശ്ശിമാര്‍ പറഞ്ഞു തന്ന മറുപടി ഒരു കഥയായിരുന്നു.കഥപറയുവാന്‍ അവര്‍ക്കും കഥകേള്‍ക്കുവാന്‍ കൊച്ചുമക്കള്‍ക്കും ഇഷ്ടമായിരുന്ന ആ കാലത്ത്‌,കഥ പറയുവാനും കേള്‍ക്കുവാനും സമയമുണ്ടായിരുന്ന ആ കാലത്ത്, ഞങ്ങള്‍ കൊച്ചുമക്കള്‍ക്ക് മുത്തശ്ശിമാര്‍ പറഞ്ഞുതന്ന കഥയുടെ ചുരുക്കം ഇങ്ങനെയാണ്‌....
"പണ്ടൊക്കെ എന്തായിരുന്നു ഈ പാടത്തൊക്കെ വിളഞ്ഞതെന്നു മക്കള്‍ക്കറിയുവോ? അരി..നല്ലൊന്നാന്തരം അരി ! പതിരില്ലാത്ത അരി! കല്ലില്ലാത്ത, നെല്ലില്ലാത്ത അരി! മെതിയ്ക്കണ്ട, പുഴുങ്ങണ്ട, ഉണക്കണ്ട, കുത്തണ്ട,പാറ്റണ്ട.കഴുകിവാരി അടുപ്പത്തിട്ടാമതി.
ആ ചോറിന്റെ സ്വാദോ പറഞ്ഞറിയിക്കാന്‍ വയ്യ."
കഥ ഇത്രയുമായപ്പോള്‍ സ്വാഭാവികമായ ഒരുസംശയം എനിക്കു വന്നുപെട്ടു.കഥയില്‍ ചോദ്യമില്ലെന്ന പഴഞ്ചൊല്ലില്‍ പതിരിട്ടുകൊണ്ടു ഞാന്‍ ചോദിച്ചു; 'മുത്തശ്ശി അരിപ്പാടം കണ്ടിട്ടുണ്ടോ?'
പല്ലില്ലാത്ത മോണകാട്ടി മുത്തശ്ശി ചിരിയോ ചിരി."ന്റെ കുട്ട്യേ ഇതൊക്കെ ന്റെ മുത്തശ്ശി ഞങ്ങള് ‍കുട്ട്യോള്‍ക്കു പറഞ്ഞുതന്ന കഥയല്യോ? അതൊക്കെ വള..രെ വള..രെ പണ്ടാ.ഒരു സ്ത്രീയുടെ അഹങ്കാരാ ആ പാടത്താകെ നെല്ലുവിളയാനുള്ള കാരണം."
അന്നൊരിക്കല്‍ ഒരു സ്ത്രീ കുളിച്ചു വരുമ്പോള്‍ വൈകി. അപ്പോള്‍ അരിവിളഞ്ഞ് നി‍ല്‍ക്കുന്ന പാടം കണ്ട് അവരു പറഞ്ഞത്രേ ഈ പാടത്തൊക്കെ ചോറു വിളഞ്ഞിരുന്നെങ്കിലെന്ന്‌. ആ സ്ത്രീയുടെ അഹങ്കാരം കണ്ട് അന്നദാനേശ്വരി ശപിച്ചു. 'ഇനിമുതല്‍ പാടത്തൊക്കെ നെല്ലുണ്ടാവട്ടേ' എന്ന്‌. അന്നുമുതലാ പാടങ്ങളിലൊക്കെ നെല്ലുവിളഞ്ഞു തുടങ്ങിയത്. ഇപ്പോള്‍ ‍കൊയ്ത്ത് മെതി, പാറ്റല്‍, പുഴുങ്ങല്‍, ഉണക്കല്‍,കുത്തല്‍ അങ്ങനെ പെണ്ണുങ്ങള്‍ക്ക് നല്ല പണിയായി.
'ഒക്കെ ഒരുത്തീടെ അത്യാഗ്രഹത്തിന്റെ ഫലമല്യോ?'എന്ന ചോദ്യത്തോടെ മുത്തശ്ശി കഥ അവസാനിപ്പിച്ചു. ഈ കഥ ഇങ്ങനെയോ ചില പാഠഭേദങ്ങളോടെയോ പലടത്തും പ്രചരിച്ചിട്ടുണ്ട്.
എന്തായാലും അരിവിളയുന്ന പാടങ്ങളുള്ള ഞങ്ങളുടെ ഗ്രാമം അങ്ങനെ അരീപ്പറമ്പ് എന്നറിയപ്പെട്ടു തുടങ്ങി.പിന്നീട് നെല്ലു വിളഞ്ഞപ്പോഴും ഇപ്പോള്‍ പാടങ്ങളേ ഇല്ലാതായപ്പോഴും ഞങ്ങളുടെ നാട് അരീപ്പറമ്പെന്നുതന്നെ അറിയപ്പെടുന്നു.
ഇത്തരം സ്ഥലപുരാണങ്ങള്‍ ഓരോ നാട്ടിലുമുണ്ട്.അതിശയോക്തിനിറഞ്ഞ ഈ കഥകള്‍ ഗ്രാമീണ സംസ്കൃതിയുടെ തന്നെ ഭാഗമാണ്‌.കെട്ടുകഥകളെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാവുന്ന ഈ കഥകളെ നെല്ലും പതിരും തിരിച്ചു വിശകലനം ചെയ്താല്‍ നാം ചെന്നെത്തുക ഗ്രാമങ്ങളുടെ സാമ്പത്തികവും സാംസ്കാരികവുമായ ചരിത്ര പശ്ചാത്തലത്തിലായിരിക്കും.'അരീപ്പറമ്പില്‍ അരിവിളഞ്ഞിരുന്നു' എന്ന വാച്യാര്‍ത്ഥത്തിനപ്പുറം ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചല്‍ വ്യക്തമാകുന്ന ഒരു വ്യംഗ്യാര്‍ത്ഥമുണ്ട്.പാടങ്ങള്‍ നിറഞ്ഞ ഈ ഗ്രാമം വളരെ അടുത്തകാലത്തു മാത്രമാണ്‌ നെല്‍ക്കൃഷി തീരെയില്ലാത്ത പ്രദേശമായിത്തീര്‍ന്നത്.അരി വിളഞ്ഞിരുന്നു എന്ന അതിശയോക്തി മാറ്റി നിര്‍ത്തിയാല്‍ അരീപ്പറമ്പ് ഏറെ അരി ഉത്പാദിപ്പിച്ചിരുന്ന പ്രദേശമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.
മുത്തശ്ശിക്കഥകളായും സ്ഥലപുരാണമായും ഒക്കെ നിലനിന്നു പോരുന്ന ഇത്തരം കഥകളെ നെല്ലും പതിരും വേര്‍തിരിച്ചെടുത്തു വിശകലനം ചെയ്താല്‍ നാം ചെന്നെത്തുക ഗ്രാമീണജീവിതചരിത്രത്തിന്റെ ചില ഏടുകളിലാവും എന്നതില്‍ തര്‍ക്കമില്ല.

51 comments:

നീലാംബരി said...

മുത്തശ്ശിക്കഥയിലും പതിരില്ലെന്നു ചുരുക്കം.....
നല്ല പോസ്റ്റ്. ഒടുവിലുള്ള വിശകലനം കുറച്ചുകൂടി വിശദമായിട്ടായിരുന്നെങ്കില്‍ കുറേക്കൂടി നന്നാകുമായിരുന്നെന്നു തോന്നി.
ആശംസകള്‍ .

ഉപാസന || Upasana said...

Kunjiyammakkke anchu makkalaane...
anchaaman Omana kunchuvaane...
panchaara vittu nadannu kunchu...


hahahah.
ente muththazziyude pere aane ithu. muththazzikke swagatham
:-)
Upasana

കുഞ്ചിയമ്മ said...

ഉപാസനേ...
നന്ദി.
പിന്നെ എന്റെ profile-ല്‍ audio clip-ല്‍ ആ പാട്ടുണ്ട്.

വല്യമ്മായി said...

നല്ല കഥ :)

suraj::സുരാജ് said...

ആശംസകള്‍

കെ.പി റഷീദ് said...

എന്തൊക്കെയാ ഇല്ലാതായത്.
കഥ, പാടം, കൃഷി, അങ്ങനെയങ്ങനെ.
ബാക്കി വന്നതോ, ഓര്‍മ്മ, നാട്ടുപേര്,
തരിശുഭൂമി. ഈ ദുരവസ്ഥ
ഓര്‍മ്മ കൊണ്ടു മാത്രമേ
മുറിച്ചു കടക്കാനാവൂ.
ഇനിയും വരട്ടെ,
കഥകള്‍. ഓര്‍മ്മകള്‍.

സ്ഥലപ്പേരുകളുടെപിന്നലെ
കഥകള്‍ പറയുന്ന
ഒരു പുസ്തകം പണ്ടെന്നോ
വായിച്ചതോര്‍ക്കുന്നു.
ഫിക്ഷനേക്കാള്‍ ഫിക്ഷന്‍.

കുഞ്ചിയമ്മ said...

വല്യമ്മായി നന്ദി
കൂതറയുടെ ലക്‌ഷ്യം വ്യക്തം, ഉദ്ദേശസുദ്ധിക്ക് അഭിനന്ദനം
റഷീദ് നന്ദി
സ്ഥലപ്പേരുകളെക്കുറിച്ചും അതിനുപിന്നിലെ കഥകളെക്കുറിച്ചുമൊക്കെ നിരവധി ഗവേഷണങ്ങള്‍ തന്നെ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്, അക്കൂട്ടത്തില്‍പെടുത്താവുന്ന ഒരു കൊച്ചു സ്ഥലപുരാണമാണ്‌ ഇതും.

Anil cheleri kumaran said...

നാടന്‍ കഥകളുടെ ഒരു മനോഹരമായ പോസ്റ്റ്.

ഭായി said...

അയ്യോ.....എന്റെ ഗ്രാമത്തിന്റെ പേര് മാടന്‍വിള എന്നാണ്!
വിശകലനം ചെയ്താല്‍ വശക്കേടാകുമല്ലോ..കുഞ്ചിയമ്മേ..

തുടര്‍ന്നും ഇതുപോലുള്ള ഗ്രാമീണ പേരുകള്‍ക്ക് പിന്നിലെ മിത്തുകള്‍ പ്രതീക്ഷിച്ചുകൊണ്ട്

ആശംസകളോടെ..!

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം.

സ്ഥലപുരാണം ഇഷ്ടപ്പെട്ടു. കൂടുതല്‍ മുത്തശ്ശിക്കഥകള്‍ പങ്കു വയ്ക്കുമെന്ന് കരുതുന്നു...

ഒരു നുറുങ്ങ് said...

ഞങ്ങള്‍ സസുഖം വാണിരുന്നത്,കണ്ണൂരിന്‍റെ നിശ്ശബ്ദ
വിപ്ലവകാരന്‍ സ:സി.കണ്ണേട്ടന്‍റെ വീട്ടിനു തൊട്ടടുത്താണു.
ഈ സ്ഥലം ‘കുടപ്പറമ്പ്’എന്ന പേരില്‍ അന്നുമിന്നും
അറിയപ്പെടുന്നു.വേലികളും,അതിര്‍വരമ്പുകളുമില്ലാതെ
എല്ലായ്പ്പോഴും ഓടിച്ചാടി ഉല്ലസിച്ചിരുന്നൊരു പ്രദേശം.
എവിടെയും പച്ചപ്പ്,ഉയരത്തില്‍ കുട ചൂടിയ മരങ്ങള്!
നിബിഡമായിരുന്ന വന്‍മരങ്ങള്‍ സദാ തണലേകും!
ആകാശം വിസ്തരിച്ചു കാണുന്നതു തന്നെ ഈ കുടപ്പറമ്പിനേയും
കണ്ണൂക്കരയേയും പിളര്‍ത്തിയ റെയില്‍ പാളത്തില്‍!
അങ്ങിനെയൊരു കാലം,ഈ’കുടപ്പറമ്പ്’ദേശത്തെ
ആകെ കുട ചൂടിച്ചിരുന്നല്ലോ.... ഇപ്പോള്‍ ഇതു
ഒരു ഓര്‍മ മാത്രം !കുഞ്ഞു മക്കള്‍ക്കു കാണാന്‍
മരങ്ങള്‍ക്കു പകരം വന്‍ കോണ്‍ക്രീറ്റ്കാട്/കുടകള്‍
നിറയെയുണ്ടിവിടെ ഇപ്പോള്‍!!ഒടുവില്‍ ഒരു
പച്ചത്തുരുത്ത് അവശേഷിച്ചിരുന്നു...അതും
ഏതോ അന്യദേശക്കാരന്‍ കൈക്കലാക്കി,ആകെബാക്കി
വന്ന കുറച്ചു മരങ്ങളുംതെങ്ങുകളും വെട്ടിവെളുപ്പിച്ച്
20 നിലകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന’ഓഷ്യാനസ്സ്’
ഫ്ളാറ്റായി മാറി !!ഭൂമിയും ആകാശവും ഒരുപോലെ
“ഫ്ളാറ്റ്”ആയി !! അതും പോരാഞ്ഞു മോബൈല്‍
കാരുടെ വക ഒരു ടവറും ! എനിക്കിപ്പോള്‍
ആകെ ബാക്കിയായതു കാക്കയും,പരുന്തും മാത്രം!
അതെ,പരുന്ത് ടവറില്‍ ആകാശം കാക്കുന്നു!
കാക്കയും,കുറച്ചു പൂച്ചകളും പിന്നെ പട്ടികളും!
അവ ഫ്ളാറ്റ്കാരുടെ ഉഛിഷ്ടങ്ങള്‍ക്കും കാവല്‍നില്‍ക്കും !! നമ്മുടെ’കുട’യില്ലാത്ത പറമ്പിനും അവതന്നെ ഇനി കൂട്ട്! കുഞ്ചിയമ്മയുടെ
“ഒരു മുത്തശ്ശിക്കഥ”ഇങ്ങിനെയുമൊര്‍മ്മയെനിക്കു
നല്‍കുന്നു...

ആ ശം സ ക ള്‍

കുഞ്ചിയമ്മ said...

കുമാരേട്ടാ വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി

എന്റെ ഭായീ ഇങ്ങനങ്ങു പേടിച്ചാലോ. തീര്‍ച്ചയായും മാടന്‍വിളയ്ക്കുമുണ്ട് ഇതുപോലൊരു സ്ഥലപുരാണം. അതറിയാന്‍ എനിക്കു താല്പര്യം തൊന്നുന്നു. ഭായി ഒന്നന്വേഷിച്ച് കണ്ടെത്തണേ.

ശ്രീ വന്നതിനും വായിച്ചതിനും സാന്നിദ്ധ്യമറിയിച്ചതിനും നന്ദി.

ഒരു നുറുങ്ങേ അതു ശരിയാണ്‌. നമ്മുടെ പഴമകളും സ്വകാര്യതകളും ഗ്രാമീണതയും അങ്ങനെ നമുക്കു പ്രിയപ്പെട്ടതൊക്കെ അന്യമായിക്കൊണ്ടിരിക്കുകയാണ്‌. അപ്പോഴും പാടങ്ങള്‍ പഴങ്കഥയായ അരീപ്പറമ്പ് അരീപ്പറമ്പായും കുടയില്ലാത്ത പറമ്പ് കുടപ്പറമ്പായും നിലനില്‍ക്കുമ്പോള്‍ ആ പേരുകള്‍ അന്യംവന്നുപോയില്ലല്ലോ എന്നുമാത്രം ആശ്വസിക്കാം.

ഗീത said...

ഏക്കറുകളോളം പച്ചപ്പരവതാനി വിരിച്ചപോലെയുള്ള ഞാറ്റടിപ്പാടങ്ങള്‍ ഇന്നും എന്റെ മനസ്സിലുണ്ട്. ഇളം നെല്‍ച്ചെടികളെ ഇക്കിളിയിട്ടുകൊണ്ട് വരുന്ന കാറ്റേറ്റ് എത്രനേരം പാടവരമ്പത്ത് നിന്നിട്ടുണ്ട്! ഇന്നവിടെ പാടങ്ങളില്ല, എല്ലാം തെങ്ങും വാഴയുമൊക്കെ വച്ച കരപ്രദേശങ്ങളായി മാറി. പണ്ടുണ്ടായിരുന്ന തോടിന്റെ സ്ഥാനത്ത് ഇന്നൊരു റോഡ്!

kunjiyamma said...

നന്ദി ഗീതാ....
ഈ വഴി വന്നതിനും വായിച്ചതിനും കമന്റിയതിനും.

വികടശിരോമണി said...

:)
മ്മക്ക് ഇങ്ങനത്തെ ഓർമ്മകളൊന്നുമില്ല.
തുടരൂ.

കുഞ്ചിയമ്മ said...

വികടന്‍ മാഷേ ഈവഴിവന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
പിന്നെ കമന്റിനുപിന്നിലെ ധ്വനി വ്യക്തം. വികടന്റെ ബ്ലോഗുകള്‍ മുടങ്ങാതെ വായിക്കുന്ന ഒരു പാവപ്പെട്ട ബ്ലോഗുവായനക്കാരിയാണ്‌ ഞാനെന്നു മാത്രം പറയട്ടെ.

മഴപ്പൊട്ടി said...

കൊള്ളാം.ആഖ്യാനം ശ്ലാഘനീയം

mini//മിനി said...

തുടക്കം നന്നായി. അഭിനന്ദനങ്ങള്‍

കാട്ടിപ്പരുത്തി said...

നാട്ടു ഗ്രാമങ്ങളുടെ പേരിന്നു പിന്നില്‍ ഒരു നാട്ടു കഥയുമുണ്ടാവും - ഈ നാട്ടു കഥകള്‍ കൂടി ചേര്‍ന്നതാണു നമ്മുടെ ചരിത്രം-
അല്ല, ചരിത്രം തന്നെ ഒരു മുത്തശ്ശിക്കഥയാണല്ലോ-
നല്ല പോസ്റ്റ്

കുഞ്ചിയമ്മ said...

മഴപ്പൊട്ടീ..സ്വാഗതം
വീണ്ടും വരുമല്ലോ.
മിനീ... വരവിനും വായന്യ്ക്കും അഭിപ്രായത്തിനും നന്ദി.
കാട്ടിപ്പരുത്തി...
ഈ വഴിവനതിനും വായിച്ചതിനും വിലയിരുത്തിയതിനും നന്ദി

പാവപ്പെട്ടവൻ said...

നാടന്‍ കഥകളുടെ ഒരു മനോഹരമായ പോസ്റ്റ്.

Mahesh Cheruthana/മഹി said...

കുഞ്ചിയമ്മേ,
ഇഷ്ടമായി ഈ സ്ഥലപുരാണം.നഷ്ടപ്പെടുന്ന നാട്ടിൻ പുറത്തിന്റെ നന്മകളിലേക്കുള്ള ഓർമ്മപ്പെടുത്തലായി ഈ കുറിപ്പു.ഇനിയും മുത്തശ്ശിക്കഥയുമായി വരിക എല്ലാ ആശം സകളും!!

jyo.mds said...

മുത്തശ്ശിക്കഥ നന്നായി അവതരിപ്പിച്ചു-പിറകില്‍ നല്ലൊരു ഗുണപാഠവും

കുഞ്ചിയമ്മ said...

പാവപ്പെട്ടവനേ...പിശുക്കില്ലാത്ത നന്ദി
മഹീ...jyo... നന്ദി വീണ്ടും വരുമല്ലോ...

Umesh Pilicode said...

kunjiyamme .........

ithu kollalo....

nannayittundu aasamsakal

VEERU said...

അരിപ്പറമ്പെന്ന നാമത്തിനു കാരണമായ മുത്തശ്ശിക്കഥ ‘ക്ഷ’ ബോധിച്ചു
ആശംസകൾ !!

mukthaRionism said...

മുത്തശ്ശിക്കഥകളായും സ്ഥലപുരാണമായും ഒക്കെ നിലനിന്നു പോരുന്ന ഇത്തരം കഥകളെ നെല്ലും പതിരും വേര്‍തിരിച്ചെടുത്തു വിശകലനം ചെയ്താല്‍ നാം ചെന്നെത്തുക ഗ്രാമീണജീവിതചരിത്രത്തിന്റെ ചില ഏടുകളിലാവും എന്നതില്‍ തര്‍ക്കമില്ല.


കൊള്ളാം.

Rare Rose said...

ഞാനും കേട്ടിട്ടുണ്ടു ഈ കഥ.പക്ഷെ കഥയില്‍ അരീപ്പറമ്പ് എന്ന് പ്രത്യേക സ്ഥലപ്പേരൊന്നും പറഞ്ഞു കേട്ടിട്ടില്ലായിരുന്നു ട്ടോ.എവിടെയോ നടന്ന കഥ എന്ന മട്ടില്‍ ഞങ്ങളൊക്കെ കേട്ടിരുന്നു.:)

പിന്നെ പ്രൊഫൈലിലെ ആ മുത്തശ്ശി പാട്ട് പണ്ടു ചെറിയ ക്ലാസ്സില്‍ പഠിച്ചിട്ടുണ്ടായിരുന്നു..വീണ്ടുമിവിടെ കണ്ടപ്പോള്‍ നല്ല രസം തോന്നി.ഇനിയും തുടരൂ ട്ടോ മുത്തശ്ശിക്കഥകള്‍.:)

പാവത്താൻ said...

സ്ഥല നാമ പുരാണം ഇഷ്ടമായി. .മുത്തശ്ശിക്കവിതയും. ആശംസകള്‍.

Irshad said...

കൊള്ളാം. മുത്തശ്ശിക്കഥകളില്‍ ആര്‍ത്തികളില്ലാത്ത ഒരു പൂര്‍വ്വകാലം ഒളിച്ചിരിക്കുന്നു.

അരുണ്‍  said...

ഒരു മനോഹരമായ പോസ്റ്റ്.

sandeep vc said...

nannaayittundu....
aashamsakal

Anonymous said...

nannaayittundu...
aashamsakal

Anonymous said...

nannaayittundu...
aashamsakal

jayanEvoor said...

നല്ല കഥ .... ഇഷ്ടപ്പെട്ടു!
ഇനീം പോരട്ടെ കുഞ്ചിയമ്മോ...!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കഥ പറഞ്ഞു കഥ പറഞ്ഞു
കണ്ണിലേക്കുറക്കം കറന്നൊഴിച്ചിരുന്ന
മുത്തശ്ശിമാര്‍ ‍പോലും കഥകളായി മാറി ..
കഥകളുറങ്ങുന്ന ഗ്രാമങ്ങള്‍ നഗരങ്ങളും....

ചാണ്ടിച്ചൻ said...

വായിച്ചു......പക്ഷെ എന്റെ ബുദ്ധിനിലവാരം താണതായത് കൊണ്ട് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. ഞാന്‍ ഒരു തറയെഴുത്തുകാരനാണേ...

Bijoy said...

Dear blogger,

We are a group of students from Cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Dec 2009.

we wish to include your blog located here

http://kunchee.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala Tour

Write Back To me Over here keralaenchanting@gmail.com
bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Umesh Pilicode said...

പുതുവത്സരാശംസകള്‍!

വീകെ said...

മുതുമുത്തശ്ശിക്കഥ നന്നായിരിക്കുന്നു...
ഇനിയും എഴുതൂ..
പുതുവത്സരാശംസകൾ...

കുഞ്ചിയമ്മ said...

ഈ വഴി വന്ന, വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ ചങ്ങാതിമാര്‍ക്കും നന്ദി ഒപ്പം ഹൃദയം ​നിറഞ്ഞ പുതുവത്സരാശംസകളും. വീണ്ടും വരുമല്ലോ ....

poor-me/പാവം-ഞാന്‍ said...

മക്കള്‍ അഞ്ചുണ്ടോ?

സിനു said...

കുഞ്ചിയമ്മേ.....നല്ല മുത്തശ്ശി കഥയാട്ടോ
ഓഡിയോ ക്ലിപ്പിലെ പാട്ടും കേട്ട്.
രണ്ടും ഒത്തിരി ഇഷ്ട്ടായിട്ടോ......

Unknown said...

ഇത്തരം കഥകള്‍ ഞങ്ങളെ പോലെയുള്ള പുതിയ തലമുറക്ക് പരിചയപ്പെടുത്താന്‍ ഒരു മുത്തശ്ശി ഇല്ലല്ലോ എന്ന സങ്കടം മാത്രം.

mazhamekhangal said...

kollamallo kunchiyamme....

തകര്‍പ്പന്‍ said...

ഹായ് കുഞ്ചീസ്.... വഴിതെറ്റി വന്നതല്ല. വഴി ചോദിച്ചു പിടിച്ചുവന്നതാ.

ഇത്തരമൊരു സാഹസം കൂടി തുടങ്ങിയിരുന്നു അല്ലെ. എന്തായാലും സംഭവം കൊള്ളാം. വായിക്കാന്‍ സുഖമുണ്ട്. ഇനിം എഴുതു.


ഓഫ് ടോപ്പിക്:
വിളിക്കുമെന്നു പറഞ്ഞ് എന്നെ പറ്റിച്ചു അല്ലെ.?

Jishad Cronic said...

രണ്ടും ഒത്തിരി ഇഷ്ട്ടായിട്ടോ......

കുഞ്ചിയമ്മ said...

കുറേക്കാലമായി ഇതുവഴി വന്നിട്ടും എന്തെങ്കിലും കുറച്ചിട്ടും. കുറേയേറെ തിരക്കുകളിലാണ്. വൈകാതെ വീണ്ടും വരാമെന്നു കരുതുന്നു. ഇതുവഴി വന്നവര്‍ക്കും വായിച്ചവര്‍ക്കും വായിച്ച് മിണ്ടിപ്പറഞ്ഞ് പോയവര്‍ക്കും ഒക്കെ ഹൃദയം നിറഞ്ഞ നന്ദി. വീണ്ടും വരുമല്ലോ....

നിരക്ഷരൻ said...

അരിപ്പറമ്പിന്റെ കഥ ഒരു മുത്തശ്ശിക്കഥ. ഇത്തരം കഥകള്‍ക്കും ഐതിഹ്യങ്ങള്‍ക്കും എന്നും കാതോര്‍ക്കുന്ന ഒരുവനായതുകൊണ്ട് ഇഷ്ടായി.

മേഘമല്‍ഹാര്‍(സുധീര്‍) said...

അഭിനന്ദനങ്ങള്‍

Sureshkumar Punjhayil said...

Kadhakalkku Munpu....!

Manoharam, Ashamsakal...!!!